തൃശൂർ: പൂങ്കുന്നം എംഎൽഎ റോഡിൽ കൂട്ടിയിട്ട മരത്തടികൾ കത്തി നശിച്ചു ഒഴിവായത് വലിയ അപകടം. റോഡരികിൽ മരങ്ങൾ കഷണങ്ങളാക്കി കൂട്ടിയിട്ടിരുന്നു ഇതാണ് ഇന്ന് രാവിലെ കത്തി വലിയ തോതിൽ തി പടർന്നത്. പുകയും തീയും കണ്ട പാറമേക്കാവ് സ്കൂളിലെ വിദ്യാർഥികളാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഈ സമയം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോയിരുന്നത്. തീയും പുകയും ഗതാഗത തടസ്സപ്പെടുത്ത.,സമീപത്ത് പറമ്പിലേക്കും കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വൈക്കോലിന് തീ പിടിക്കുകയും ചെയ്തു. തൃശൂർ അഗ്നിശമന വിഭാഗത്തിൽ നിന്നും ഫയർ ഓഫീസർ സജിത്ത്, ദിനേശ് കൃഷ്ണ, രഞ്ജിത്ത് പാപ്പച്ചൻ, അനീഷ്, ആൽവിൻ, വനിത ഫയർ ഓഫീസർ ആത്മ മാധവൻ എന്നിവരുടെ നേതൃത്വത്തിൽ തീയണച്ചു. തീയും പുകയും നിറഞ്ഞ പൂങ്കുന്നം കുറ്റൂർ എംഎൽഎ റോഡിൽ ഏറെ നേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു ഈറോഡിൽ അപകടവസ്ഥയിലുള്ള മരങ്ങളുടെ കുറ്റികൾ മുറിച്ചു മാറ്റണമെന്ന് ആവശ്യം അധികൃതർ ചെവി കൊള്ളുന്നില്ല ആരോപണവും ശക്തമായിട്ടുണ്ട് പ്രഭാത സവാരിക്ക് വരുന്ന ആളുകൾ ഇത്തരം മരക്കഷണങ്ങൾ തട്ടി വീണു പരിക്കേൽക്കുന്നതും ഇവിടെ പതിവാണ്.
previous post
next post