ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർക്ക് നിലകൊള്ളാൻ കൈതവളപ്പിനും ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയ്ക്ക് സമീപം ഒരുക്കുന്ന തേവർ സ്വീകരണ പന്തലുകൾക്ക്കാൽ നാട്ടി. ക്ഷേത്രം മേൽശാന്തി കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരിയുടെ ഭൂമിപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ആലിലകളും മാവിലകളും ചാർത്തിയ കവുങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ എസ്. ആർ. ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്,
പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരൻ, കെ. രാജീവ് മേനോൻ, പെരുവനം സതീശൻ മാരാർ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ എന്നിവർ ചേർന്നാണ് കാൽ നാട്ടിയത്. പ്രസിഡൻറ് രവി ചക്കോത്ത്, സെക്രട്ടറി കെ. രഘുനന്ദനൻ, എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾനേതൃത്വം നൽകി. രണ്ടു ബഹു നില വർണ്ണ പന്തലുകളുടേയും നിർമ്മാണം എം.കൃഷ്ണകുമാർ ആറാട്ടുപുഴയാണ് നിർവ്വഹിക്കുന്നത്. തേവർ പന്തലിന്റെ ദീപാലങ്കാരം തിരൂർ ക്ലാസിക്ക് സൗണ്ടിന്റെ ഗോപാലകൃഷ്ണനും തേവർ സ്വീകരണ പന്തലിന്റെ ദീപാലങ്കാരം പാവറട്ടി സി.ജെ. ലൈറ്റ് ആന്റ് സൗണ്ടിന്റെ ജെൻസനുമാണ് നിർവ്വഹിക്കുന്നുത്. ആറാട്ടുപുഴ പൂരംകൊടിയേറ്റം ഏപ്രിൽ 3നും തിരുവാതിര വിളക്ക് 5ന് വെളുപ്പിനും പെരുവനം പൂരം 6നും ആറാട്ടുപുഴ തറക്കൽ പൂരം 8നും ആറാട്ടുപുഴ പൂരം 9നുമാണ് ആഘോഷിക്കുന്നത്.