News One Thrissur
Updates

ആശാവർക്കർമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻടിയുസി ചാവക്കാട് മുനിസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ചാവക്കാട്: ആശ വർക്കർമാരിൽ നിന്ന് സ്ഥിരം നിയമനം നൽകുക,അമിത ജോലിഭാരം ഒഴിവാക്കുക,പെൻഷൻ വിരമിക്കൽ അനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങി ആശാവർക്കർമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഐഎൻടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എസ്.ശിവദാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ഗുരുവായൂർ റീജണൽ പ്രസിഡന്റ് വി.കെ.വിമൽ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ മുഖ്യപ്രഭാഷണം നടത്തി.ഐഎൻടിയുസി ഭാരവാഹികളായ സി.എസ്.തുളസിദാസ്, കെ.കെ.ഹിറോഷ്, പ്രേമാവതി ബാലകൃഷ്ണൻ,  രാജൻ പനയ്ക്കൽ, കെ.മുഹമ്മദാലി, കെ.കെ.അലിക്കുഞ്ഞ്, പി.എ.നാസർ എന്നിവർ പ്രസംഗിച്ചു.ലിതീഷ് കല്ലിങ്ങൽ, ടി.എസ്.ഷൗക്കത്ത്, എ.വി.ജമാൽ, പി.എസ്.അബ്ദുൽ റസാഖ്,രാജൻ തൂവാട്ടിൽ,രാമി അബു,നൗഷാദ് എടക്കഴിയൂർ എന്നിവർ നേതൃത്വം നൽകി.

Related posts

കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു

Sudheer K

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് അന്തിക്കാട് ബ്ലോക്ക് 42-ാം വാർഷിക സമ്മേളനം

Sudheer K

പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന് നാളെ തുടക്കം

Sudheer K

Leave a Comment

error: Content is protected !!