തൃശ്ശൂർ: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ട്” ന്റെ ഭാഗമായി അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന ബസുകളിൽ ലഹരി വസ്തുക്കൾ കടത്തുന്നതായും ബസ് യാത്രക്കാരും ജീവനക്കാരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായും രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ പോലീസ് ജില്ലാ പോലീസ് മേധാവിയുടെ മാർഗ നിർദേശാനുസരണം 4 ദിവസങ്ങളിലായി കൊരട്ടി, ചാലക്കുടി, കൊടകര, പുതുക്കാട്, മതിലകം, കയ്പമംഗലം, കൊടുങ്ങല്ലൂർ, വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന 21 ബസുകളിലെ ജീവനക്കാരെയും യാത്രക്കാരെയും തൃശ്ശൂർ റൂറൽ കെ – 9 സ്ക്വാഡിലെ സ്നിഫർ ഡോഗി ന്റെ സഹായത്തോടെ പരിശോധന നടത്തി. ചാലക്കുടി ഡിവൈഎസ്പി സുമേഷ്.കെ, ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്.എം.കെ, കൊരട്ടി ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, പ്രദീപ്, സിജുമോൻ.ഇ.ആർ, റാഷി, ജെയ്സൺ, ഷാജു.ഒ.ജി, മുഹമ്മദ് റാഫി, സലീം.കെ.എസ്, തോമസ്, എഎസ്ഐ മാരായ ജിബി പി. ബാലൻ, വിൽസൺ, സിപിഒമാരായ ബൈജു, സുരേഷ് കുാമാർ, ബിനു, വർഷ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി