തൃപ്രയാർ: ശതാഭിഷേകം ആഘോഷിക്കുന്ന കിഴുപ്പിള്ളിക്കരയിലെ പൗരാണിക തന്ത്രി കുടുംബവും തൃപ്രയാർ ക്ഷേത്രം തന്ത്രിയുമായ തരണനെല്ലൂര്‍ പടിഞ്ഞാറെമന പത്മനാഭൻ നമ്പൂതിരിയെ കിഴുപ്പിള്ളിക്കര മഹല്ല് ജമാഅത്തു കമ്മിറ്റി തൃപ്രയാർ ശ്രീരാമ ക്ഷേത്രം തന്ത്രി മഠത്തിൽ വെച്ച് പൊന്നാട അണിയിച്ചും, ഉപഹാരം നൽകിയും ആദരിച്ചു. ഇരുപതു വയസ്സുമുതൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രം തന്ത്രിയായി പ്രവർത്തിച്ചു വരികയാണ് പത്മനാഭൻ നമ്പൂതിരി. നാടിന്റെ സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും മത സൗഹാർദ്ദത്തിന്റെയും സന്ദേശം ഉയർത്തിപിടിക്കുന്നതിൽ അദ്ദേഹത്തെ പോലെയുള്ളവരുടെ പങ്കു വളരെ വലുതാണെന്ന് മഹല്ല് പ്രസിഡന്റ് സൈഫുദ്ധീൻ അഭിപ്രായപ്പെട്ടു. മഹല്ല് ജമാഅത്തു കമ്മിറ്റി അംഗങ്ങളായ നിഷാദ്, ഹാഷിം, നജീബ്, സൈനുദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
previous post