News One Thrissur
Updates

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാൾ: ആഘോഷ കമ്മറ്റി ഓഫീസ്‌ തുറന്നു

പഴുവിൽ: പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാൾ ആഘോഷ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ നിർവഹിച്ചു. മെയ് 2, 3, 4, 5 എന്നീ തീയ്യതികളിലാണ് തിരുനാൾ ആഘോഷം. കൊടിയേറ്റം ഏപ്രിൽ 27 നും, ഏട്ടാമിടം മെയ്‌ 11 നും നടക്കും. തിരുനാൾ നേർച്ച ഭക്ഷണം മെയ് 3 രാത്രി 7 മുതൽ 10 വരെയും, മെയ് 4 രാവിലെ 9 മുതൽ ഉച്ചയ്ക്ക്‌ 2 വരെയും ഉണ്ടായിരിക്കും. പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ ആന്റോ മേയ്ക്കാട്ടുകുളം, ഡിനോ ദേവസ്സി, ടിന്റോ ജോസ്, അനിൽ ആന്റണി, തിരുനാൾ ജനറൽ കൺവീനർ ആന്റൺ വർഗ്ഗീസ്, പബ്ലിസിറ്റി കൺവീനർ സ്റ്റീഫൻ ലാസർ, മറ്റ് തിരുനാൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

കുടിവെള്ളക്കരം വർദ്ധിച്ചതിനെ തിരെ ഒറ്റയാൾ സമരം.

Sudheer K

കുമാരൻ അന്തരിച്ചു 

Sudheer K

തളിക്കുളത്ത് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ ഉപരോധ സമരം.

Sudheer K

Leave a Comment

error: Content is protected !!