വാടാനപ്പള്ളി: കഞ്ചാവുമായി 2 യുവാക്കളെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.പുളിക്കകടവ് പാലത്തിന് സമീപത്ത് നിന്നും 16 ഗ്രാം കഞ്ചാവുമായി തൃത്തല്ലൂർ ചെട്ടിക്കാട് സ്വദേശിയായ വലിയക്കൽ വീട്ടിൽ ശ്രാവൺ (19) , പുളിഞ്ചോട് നിന്നും 10 ഗ്രാം കഞ്ചാവുമായി എത്തായി സ്വദേശി ചെമ്പിശ്ശേരിൽ വീട്ടിൽ ദത്തൻ (22) എന്നിവരെയാണ് വാടാനപ്പള്ളി പോലീസ് പിടികൂടിയത്. തൃശൂർ റൂറൽ ജില്ലയിൽ നടന്ന് വരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പട്രോളിംഗിനിടെ സംശയാസ്പദമായ നിലയിൽ കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച വച്ചിരുന്ന കഞ്ചാവ് രണ്ട് പേരിൽ നിന്നുമായി കണ്ടെടുത്തത്. വാടാനപ്പിള്ളി പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ്.ബിനു, സബ് ഇൻസ്പെക്ടർ എസ്. എം. ശ്രീലക്ഷ്മി, സിവിൽ പോലീസ് ഓഫീസർമാരായ അലി, ഷിജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്