News One Thrissur
Updates

പെരിങ്ങോട്ടുകരയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടു കടത്തി

അന്തിക്കാട്: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.പെരിങ്ങോട്ടുകര കിഴക്കും മുറി അറക്കപറമ്പില്‍ വിനയന്‍ ( 29 ) നെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. വിനയൻ അന്തിക്കാട്, വാടാനപ്പള്ളി സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പടെ 8 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് ഡി ഐ ജി ഹരിശങ്കര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്തിക്കാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃജേഷ്, സിയാദ്, രജീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

Related posts

വാടാനപ്പള്ളിയിൽ തട്ടുകടയുടെ മറവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ.

Sudheer K

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം: ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു.

Sudheer K

കെ.വി.സന്ധ്യ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!