കാഞ്ഞാണി: തെരുവ്നായ ബൈക്കിൻ്റെ മുന്നിലേക്ക് ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരന്റെ കാലൊടിഞ്ഞു. എറവ് അഞ്ചാംകല്ല് തേമാലിപ്പുറം എം. കെ. സുരേഷിൻ്റെ മകൻ എം.എസ്. ഹരീഷിനാണ് (28) പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവാഴ്ച രാത്രി 12.30 ഓടെ ആറാം കല്ല് വളവിലായിരുന്നു അപകടം. തളിക്കുളം മാ കെയർ ലാബിലെ ജീവനക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
previous post