News One Thrissur
Updates

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം നടത്തി.

വലപ്പാട്: ഗ്രാമ പഞ്ചായത്ത്‌ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിനിത ആഷിക്ക് വിതരണോദ്ഘാടനം നിർവഹിച്ചു, വൈസ് പ്രസിഡന്റ്‌ വി.ആർ. ജിത്ത് അധ്യക്ഷത വഹിച്ചു. മൂന്ന് ലക്ഷം രൂപ ചെലവിൽ 500 ലിറ്ററിൻ്റെ ഡബിൾ ലേയർ വാട്ടർ ടാങ്ക് 80മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികൾക്കായി മത്സ്യബന്ധന വലകൾക്ക് വേണ്ടി മാത്രമായി നാലു ലക്ഷം രൂപയുടെ പദ്ധതി ഉൾപ്പടെ ഈ സാമ്പത്തിക വർഷം പതിനാല് ലക്ഷം രൂപ ചെലവഴിച്ചു. സ്റ്റാൻഡിങ് കമ്മിറ്റീ ചെയർ പേഴ്സൺമാരായ തപതി കെ എ, ജ്യോതി രവീന്ദ്രൻ, വാർഡ് മെമ്പർമാരായ അനിതാ കാർത്തികേയൻ, സിജി സുരേഷ്, കെ.കെ. പ്രഹർഷൻ,അനിത തൃതീപ്, മണി ഉണ്ണികൃഷ്ണൻ, അജ്മൽ ഷെറീഫ്, ഫാത്തിമ സലീം,ഷൈൻ നെടിയിരിപ്പിൽ, രശ്മി ഷിജോ,

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ, സാഗർമിത്ര അശ്വതി, അക്വാകൾച്ചർ പ്രൊമോട്ടർ കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

നിക്ഷേപ തട്ടിപ്പ്: പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തൃപ്രയാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Sudheer K

വാടാനപ്പള്ളി പഞ്ചായത്ത് വാഹനം ചേലക്കര മണ്ഡലത്തിൽ: തെരഞ്ഞെടുപ്പ് ലംഘനമെന്നാരോപിച്ച് ബിജെപിയും മുസ്ലിം ലീഗും രംഗത്ത്.  

Sudheer K

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം അരിമ്പൂർ ഗ്രാമപഞ്ചായത്ത് ഓവറോൾ നേടി

Sudheer K

Leave a Comment

error: Content is protected !!