തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പും പട്ടികജാതി ഭവനങ്ങളിലേക്ക് വാട്ടർ ടാങ്കും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് രജനി ബാബു അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.കെ. സന്തോഷ്, ശ്രീദേവി മാധവൻ, സുരേഷ് ഇയ്യാനി, ഐഷാബി ജബ്ബാർ, നിഖിത പി. രാധാകൃഷ്ണൻ, പി.വിനു, സി.എസ് മണികണ്ഠൻ, ശെന്തിൾകുമാർ, അസി. സെക്രട്ടറി പ്രീത എന്നിവർ സംസാരിച്ചു. സി.എസ് മണികണ്ഠൻ നന്ദിയും രേഖപ്പെടുത്തി. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 73 കുടുംബങ്ങൾക്ക് വാട്ടർ ടാങ്കും 23 വിദ്യാർത്ഥികൾക്ക് ലാപ് ടോപും വിതരണം ചെയ്തു.