അരിമ്പൂർ: കോൺഗ്രസ് അരിമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എംഎൽഎ എൻ.ഐ. ദേവസ്സിക്കുട്ടിയുടെ 38-ാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. വി.സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ജെൻസൻ ജെയിംസ് അധ്യക്ഷനായി. എൻ.ഐ. ദേവസ്സിക്കുട്ടിയുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. സി.ഡി. ചാക്കോ, സി.എൽ. ജോൺസൻ, പി. മണികണ്ഠൻ, കെ.എ.തോമസ്, മാർട്ടിൻ ചാലിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.