തൃപ്രയാർ: വലപ്പാട് ഗ്രാമ പഞ്ചായത്ത് ഭവന-ആരോഗ്യ-വിദ്യാ ഭ്യാസ രംഗത്ത് പ്രവർത്തിച്ചുവരുന്ന സെലക്സ് ഗ്രൂപ് ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ നിർമിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം 16ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.ഡി. ഷിനിത പത്ര സമ്മേളനത്തിൽ അറിയച്ചു. വാർഡ് 18ൽ പഞ്ചായത്തുവക 56 സെന്റ് സ്ഥലത്ത് രണ്ടുനിലകളിലായി 650 ചതുരശ്ര അടി വി സ്തീർണത്തിൽ 12 അപ്പാർട്ട്മെന്റു കളാണ് നിർമിക്കുക. സെലക്സ് ട്രസ്റ്റ് പഞ്ചായത്തിൽ മുമ്പ് അഞ്ചു സെൻറ് സ്ഥലവും വീടും 15 പേർക്ക് നൽകിയിട്ടുണ്ട്. ഭവന സമുച്ചയത്തിൻ്റെ നിർമ്മാണം 18 മാസത്തിനകം പൂർത്തിയാക്കും. വാർത്ത സമ്മേളനത്തിൽ വൈസ് പ്രസിഡൻറ് വി.ആർ. ജിത്ത്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. തപതി, ജ്യോതി രവീന്ദ്രൻ, അംഗം മണിലാൽ, സെക്രട്ടറി ഐ.എസ്. ബിന്ദു എന്നിവർ പങ്കെടുത്തു.