വാടാനപ്പിള്ളി: കേരളത്തിലെ വിവിധ ജില്ലകളിലെ സ്വർണ്ണ പണയ സ്ഥാപനങ്ങളിൽ സ്വർണ്ണം പൂശിയ മുക്കുപണ്ടങ്ങൾ പണയം വച്ച് പണം തട്ടിയെടുത്തിരുന്ന 30 ഓളം കേസുകളിലെ പ്രതി പിടിയിൽ. വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശിയായ പുത്തൻവീട്ടിൽ ഇല്ല്യാസ് (40) എന്നയാളെയാണ് തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻറ നേതൃത്വത്തിലുള്ള അന്വേഷണം സംഘവും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്.തൃശൂർ നഗരത്തിലെ സ്വർണ്ണ പണയ സ്ഥാപനത്തിൽ സ്വർണ്ണം പൂശിയ മുക്കുപണ്ടങ്ങൾ പണയം വച്ച് 1,60,000/-രൂപ തട്ടിയെടുത്ത കേസിലെ അന്വേഷണത്തിലാണ് ഒരുവർഷത്തോളമായി ഒളിച്ചുതാമസിച്ചുവരികയായിരുന്ന പ്രതിയെ ആലുവയിൽ നിന്നും പിടികൂടിയത്.
previous post