പഴുവിൽ: പഴുവിൽ സെൻ്റ് ആൻ്റണീസ് സ്കൂളിലെ സ്വയം തൊഴിൽ പരിശീലനപദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ വിൻസെൻ്റ് ചെറുവത്തൂർ വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ സ്വയംതൊഴിൽ പരിശീലന പദ്ധതിയായ ‘ഹാൻഡ് ഓൺ ഹാൻഡ് ‘ ൻ്റെ ഭാഗമായി കുട നിർമ്മാണം, മെഴുകുതിരി നിർമ്മാണം, ഡിഷ് വാഷ് – ഹാൻഡ് വാഷ് നിർമ്മാണം എന്നിവയുടെ തുടർച്ചയായാണ് തയ്യൽ മെഷീനുകളുടെ വിതരണം നടന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങ് നല്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ മൂന്ന് തയ്യൽ മെഷീനുകളാണ് ഹൈസ്ക്കൂൾ വിഭാഗത്തിൽ വിതരണം ചെയ്തത്. ഹയർ സെക്കൻ്ററി വിഭാഗത്തിൽ നാല് തയ്യൽ മെഷീനുകളാണ് ഇത്തരത്തിൽ മുൻപ് വിതരണം ചെയ്തിരുന്നു. ഹെഡ്മാസ്റ്റർ ജോളി.എ.വി, പി.ടി.എ പ്രസിഡൻ്റ് റാഫി കൊമ്പൻ, വൈസ് പ്രസിഡൻ്റ് രാജേഷ്, ഫസ്റ്റ് അസിസ്റ്റൻ്റ് ബി.ടി.സ്വപ്ന, പ്രോഗ്രാം കോർഡിനേറ്റർ ആൽവിൻ ടി.പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.