News One Thrissur
Updates

മുല്ലശ്ശേരി ബ്ലോക്ക് ബജറ്റ്: പാർപ്പിടത്തിനും ടൂറിസത്തിനും മുൻഗണന.

മുല്ലശ്ശേരി: 20, 20, 93,853 രൂപ വരവും, 19,97,74,050 രൂപ ചെലവും, 23,19,803 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2O25-26 ബജറ്റ് അവതരിപ്പിച്ചു. പാർപ്പിടമേഖല പദ്ധതികൾക്കും കാർഷിക പദ്ധതികൾക്കും ടൂറിസത്തിനും മാലിന്യ സംസ്കരണത്തിനും മുൻഗണന നൽകുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകുന്ന പദ്ധതികളും, ക്ഷീര മേഖലയിൽ പാലിന് സബ്സിഡി, ആരോഗ്യ മേഖലയിൽ വൃക്ക രോഗികൾക്ക് ഡയാലിസിസ് ചികിത്സാസഹായം, വയോജന, ഭിന്നശേഷി, കൗമാരക്കാർ, വനിതകളുടെ ആരോഗ്യ സംരക്ഷണം, സാന്ത്വന പരിചരണം, ടൂറിസം വികസന വികസനത്തിന്റെ ഭാഗമായുള്ള കൂമ്പുള്ളി – ഇടിയഞ്ചിറ തെക്കുഭാഗം കെ എൽ ഡി സി കനാൽ ബണ്ട് റോഡ് എന്നിവയുടെ സൗന്ദര്യവൽക്കരണം, പശ്ചാത്തല മേഖലയിലുള്ള പ്രവർത്തികൾ തുടങ്ങിയ ഒട്ടനവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

പതിനാലാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്ന സുസ്ഥിരവികസനം ലക്ഷ്യം വെച്ചുകൊണ്ട് വിവിധ മേഖലകളിൽ കേന്ദ്രവിഷ്കൃത ഫണ്ടും ധനകാര്യ കമ്മീഷൻ ഗ്രാൻൻ്റും, മെയിന്റനൻസ് ഗ്രാൻ്റും, ഉൾപ്പെടുത്തി തയ്യാറാക്കിയ ബജറ്റിൽ സമ്പൂർണ്ണ ഭവന നിർമ്മാണത്തിനും ഖരമാലിന്യ സംസ്കരണം, ടൂറിസം, കുടിവെള്ള സംരക്ഷണം എന്നിവയ്ക്കും മുഖ്യ പരിഗണന നൽകുന്നുണ്ട്. നെൽകൃഷി വികസനം, പാലിന് സബ്സിഡി, കുടിവെള്ള മേഖലയിൽ വാട്ടർ കിയോസ്ക്, സേവനമേഖലയിൽ സമ്പൂർണ്ണ പാർപ്പിട നിർമ്മാണം, പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും പട്ടികജാതിക്കാരുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികൾ, തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രൊജക്ടുകൾ എന്നിവ 2025- 26 വർഷം ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വനിതകളുടെ ആരോഗ്യസംരക്ഷണം വയോജനങ്ങൾ, കുട്ടികൾ, ഡയാലിസിസ് രോഗികൾ, കലാകാരന്മാർ സാക്ഷരത തുടങ്ങിയ സമസ്ത മേഖലകളിലും ബജറ്റ് വർഷം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തുക മാറ്റി വച്ചിട്ടുണ്ട്.
വൈസ് പ്രസിഡൻ്റ് ബിന്ദു സത്യൻ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.വി പ്രഭീഷ്, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജിയോ ഫോക്സ്, കൊച്ചപ്പൻ വടക്കൻ, ദിൽനധനേഷ്, എം എം റജീന, ബ്ലോക്ക് പഞ്ചായത്ത് അസി.സിഡിഒഎസ് സൂരജ് പ്രതിപക്ഷ അംഗങ്ങളായ ഒ.ജെ ഷാജൻ, ഗ്രേസി ജേക്കബ് എന്നിവർ സംസാരിച്ചു.

Related posts

കാരമുക്കിൽ സിപിഐഎം നിർമിച്ച സ്നേഹ വീട് കൈമാറി.

Sudheer K

തൃപ്രയാർ പാലത്തിൻ്റെ കൈവരിയിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

ഒരുമനയൂർ സ്ഫോടനം: കാളത്തോട് സ്വദേശി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!