കയ്പമംഗലം: ഒന്നരക്കിലോ കഞ്ചാവുമായി 3 പേരെ പോലീസ് പിടികൂടി. ബീഹാർ സ്വദേശികളും കൽപ്പണിക്കാരുമായ ബാസിഹ, ഷേഖ് നെയിം, മുഹമ്മദ് ഖോരഖ് എന്നിവരെയാണ് കയ്പമംഗലം പോലീസ് പിടികൂടിയത്. ഇവർ കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന മൂന്നുപീടിക കിഴക്ക് പെരിമംഗലത്തുള്ള വീട്ടിൽ നിന്നുമാണ് ഇവർ പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. തുടർന്നാണ് കഞ്ചാവ് കണ്ടെത്തി ഇവരെ പിടികൂടിയത്.