കയ്പമംഗലം: ഗ്രാമപഞ്ചായത്തില്‍ 2025-26 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തില്‍ പൊത്ശ്മശാനം നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയും നീന്തല്‍കുളം നിര്‍മ്മിക്കുന്നതിന് 65 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. കൂടാതെ ഭവനനിര്‍മ്മാണം, ദാരിദ്രലഘൂകരണം എന്നിവയ്ക്ക് പത്തരക്കോടിരൂപയും, കൃഷി, മൃഗസംരക്ഷണം എന്നിവയ്ക്കായി ഒന്നരക്കോടിരൂപയും റോഡുകള്‍ക്കായി 5.90 കോടിരൂപയും മത്സ്യബന്ധന മേഖലയക്കായി 25 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയ്ക്കും യുവജനക്ഷേമത്തിനുമായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണി ഉല്ലാസാണ് ബജറ്റ് അനതരിപ്പിച്ചത്. പ്രസിഡണ്ട് ശോഭന രവി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.