പുതൂർക്കര: എ പി എൽ പി എസ് പുതൂർക്കരയിലെ വാർഷികാഘോഷ ത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ എൻ രാജനെ ആദരിച്ചു.2023ലെ ദേശാഭിമാനി സാഹിത്യ പുരസ്കാര ജേതാവായ പ്രശസ്ത കവി ഡോ സി രാവുണ്ണിയാണ് ആദരവ് നൽകിയത്. ഡിവിഷൻ കൗൺസിലർ ശ്രീലാൽ ശ്രീധർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് സുജിന മിഥുൻ അധ്യക്ഷയായി. എൽഎസ്എസ് ജേതാവിനുള്ള എന്റോവ്മെന്റ് വിതരണം പി.ജെ ബിജു നിർവ്വഹിച്ചു. പി.എൻ ആനന്ദൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. വിരമിക്കുന്ന അധ്യാപിക പി.എം സിന്ധുവിന് യാത്രയയപ്പ് നൽകി. പ്രധാനഅദ്ധ്യാപിക പി.വി ഗിരിജ, ജിനുസുബിൻ, ഇ.കെ റിന്നി, പി.എ ബിന്ദു.എന്നിവർ സംസാരിച്ചു.