മുറ്റിച്ചൂർ: കഴിഞ്ഞ ദിവസം ഖത്തറിൽ മരിച്ച പണിക്കവീട്ടിൽ പരേതനായ അബൂബക്കർ ഹാജി മകൻ സിദ്ദീഖ് (52) ൻ്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. 10 ന് മുറ്റിച്ചൂർ കടവിനു സമീപത്തെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം രാവിലെ 11 ന് മുറ്റിച്ചൂർ ജുമാ മസ്ജിദിൽ ഖബറടക്കും. വെള്ളിയാഴ്ചയാണ് ഖത്തറിലെ താമസ സ്ഥലത്ത് സിദ്ദീഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.