തൃപ്രയാർ: നാട്ടികയിൽ ഓട്ടോയിൽ യാത്ര ചെയ്തതിൻ്റെ കൂലി ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ ആക്രമിക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവാവിനെ വലപ്പാട് പോലീസ് പിടികൂടി. നാട്ടിക സ്വദേശി കാമ്പ്രത്ത് വീട്ടിൽ അഖിൽ (32) നെയാണു ഇൻസ്പെക്ടർ എംകെ രമേശും സംഘവും ചേർന്ന് പിടികൂടിയത്. രണ്ട് ദിവസം മുമ്പ് രാത്രി പതിനൊന്ന് മണിയോടെ നാട്ടിക പള്ളിയുടെ സമീപത്ത് വെച്ചായിരുന്ന സംഭവം, ഓട്ടോ ഡ്രൈവർ അഴീക്കോട് എറിയാട് സ്വദേശി കരിപ്പാക്കുളം അംജദ് നേയയാണ് ഇയാൽ മർദിച്ചത്. പിടിയിലായ അഖിൽ എട്ടോളം കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
previous post