പെരിഞ്ഞനം: കരിയില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കൊറ്റംകുളം കിഴക്ക് അയിനിക്കൽ മാമൻ്റെ ഭാര്യ ലീല (83) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ വീട്ടുപറമ്പിലെ ചപ്പുചവറുകൾ വാരിക്കൂട്ടി കത്തിക്കുന്നതിനിടെയാണ് ഇവർക്ക് പൊള്ളലേറ്റത്, തുടർണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.