കണ്ടശ്ശാംകടവ്: സെൻ്റ്മേരിസ് ഫൊറോന പള്ളിയിൽ മെയ് 20ന് നടക്കുന്ന അതിരൂപത ദിനാഘോഷങ്ങൾക്കുള്ള ഓഫീസിന്റെ ഉദ്ഘാടനം തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര നിർവഹിച്ചു. അതിരൂപതയിലെ എല്ലാ ഇടവകയിൽ നിന്നും ഉള്ള പ്രതിനിധികളും, വൈദീകരും സന്യസ്തരും ഇതിൽ പങ്കെടുക്കും. അതിരൂപതാ ദിനത്തിന് മുന്നോടിയായി മെയ്15 മുതൽ 18 വരെ ജെറുസലേം ധ്യാനകേന്ദ്രം നയിക്കുന്ന ബൈബിൾ കൺവെൻഷനും ഉണ്ടായിരിക്കും. ആഘോഷ പരിപാടികൾക്കായി ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് രക്ഷാധികാരിയായി സെൻട്രൽ കമ്മിറ്റിയും മറ്റു 17 ഉപകമ്മിറ്റികളും ഉൾപ്പെടെ വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു .ബിഷപ്പ് ടോണി നീലങ്കാവിൽ, മോൺ. ജോസ് കോനിക്കര, മോൺ. ജയ്സൺ കൂനം പ്ലാക്കൽ, ഫാ. ഡൊമനിക് തലക്കോടൻ, കണ്ടശ്ശാംകടവ് ഫൊറോന വികാരി ഫാ.റാഫേൽ ആക്കാമ്മറ്റത്തിൽ, ഫാ.സോളി തട്ടിൽ, ഫാ.സിജോ പൈനാടത്ത്, ജോഷി വടക്കൻ, ഡോ.ടോണി ജോസഫ്, അഡ്വ. സന്തോഷ് മണ്ടും പാല എന്നിവരെ സെൻട്രൽ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.