കിഴുപ്പിള്ളിക്കര: മയക്കുമരുന്നിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ അഴിമാവ് പാലത്തിൽ മനുഷ്യ ചങ്ങലയും പൊതുയോഗവും സംഘടിപ്പിച്ചു കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജു ഉദ്ഘാടനം ചെയ്തു. ചേർപ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പക്ടർ എൻ രാജേഷ്, ആസ്സാ ഗ്രൂപ്പ് ചെയർമാൻ സി.പി സാലിഹ്, വാർഡ് മെമ്പർമാരായ ഷൈനി ബാലക്യഷ്ണൻ, മിനി ജോസ്, സി.എൽ ജോയ്. ജനകീയ സമിതി ചെയർമാൻ പി.ബി.അനിൽ. കൺവീനർ ടി.വി ദിപു . ട്രഷറർ വി. ഗോകുൽകൃഷ്ണ എന്നിവർ സംസാരിച്ചു. മനുഷ്യ ചങ്ങലയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.