എളവള്ളി: പഞ്ചായത്തിനെ തരിശു രഹിത ഗ്രാമമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പാടശേഖര സമിതികൾ, കാർഷിക വികസന സമിതി, കേര സമിതികൾ, സർവിസ് സഹകരണ ബാങ്കുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ത്രിതല പഞ്ചായത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും വിവിധ കാർഷിക പദ്ധതികൾ ഉൾപ്പെടുത്തിയാണ് പ്രവർത്തനം. നെൽ കൃഷി, കരകൃഷി, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, വാഴ എന്നിവ കൃഷി ചെയ്യുന്നതിനാണ് ലക്ഷ്യംവെക്കുന്നത്. മുരളി പെരുനെല്ലി എം.എൽ.എ നേതൃത്വം നൽകും. തരിശുകിടക്കുന്ന പ്രദേശങ്ങളുടെ വാർഡുതല കണക്കെടുപ്പ് കൃഷി ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ ശേഷമാണ് കൃഷിയിറക്കുന്നത്. വാക കുണ്ടുപാടം, കുറ്റിക്കാട് പാടശേഖരം എന്നിവിടങ്ങളിൽ തരിശുകിടക്കുന്ന ഏഴ് ഏക്കറോളം നെൽകൃഷി ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും നിർദേശമുണ്ട്. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായി. ചാവക്കാട് താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ടി.വി. ഹരിദാസൻ പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, എൻ.ബി. ജയ, ടി.സി. മോഹനൻ, എളവള്ളി ബാങ്ക് പ്രസിഡന്റ് കെ.പി. രാജു, യുവജനക്ഷേമ ബോർഡ് ബ്ലോക്ക് കോഓഡിനേറ്റർ ആഷിക് വലിയകത്ത്, ഗ്രാമ പഞ്ചായത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ജി. സുബിദാസ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷീല മുരളി എന്നിവർ സംസാരിച്ചു. പദ്ധതിയ പഞ്ചായത്ത് തല കമ്മിറ്റി ഭാരവാഹികളായി ജിയോ ഫോക്സ് (ചെയർമാൻ),കെ.പി.രാജു (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
next post