News One Thrissur
Updates

അരിമ്പൂർ പഞ്ചായത്ത് ബജറ്റ്: കൃഷിക്കും ഭവന നിർമ്മാണത്തിനും മുൻഗണന.

അരിമ്പൂർ: ഗ്രാമപഞ്ചായത്തിൻ്റെ 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അവതരിപ്പിച്ചു 26. 46കോടി രൂപ വരവും 24.53 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 1.92 കോടി നീക്കിയിരിപ്പ് കണക്കാക്കുന്നു. ഭൂപ്രകൃതിക്കനുസൃതമായ നെൽക്കൃഷി, മറ്റ് കാർഷിക വിളകൾ, മൃഗസംരക്ഷണം, ക്ഷീര വികസനം ഉൾപ്പെടെയുള്ള ഉൽപ്പാദന മേഖലയ്ക്ക് 1,20,00,000 രൂപയും ദാരിദ്ര്യലഘൂകരണത്തിന് നൽകിക്കൊണ് 2,00,00000 രൂപയും എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള ഭവനനിർമ്മാണ പദ്ധതികൾക്കായി 2,50,00,000 രൂപയും. വിദ്യാഭ്യാസ മേഖലയ്ക്ക് 10,65,000 രൂപയും റോഡ് വികസനത്തിനും അറ്റകുറ്റപ്പണിയ്ക്കുമായി 1,98,20,000 രൂപയും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പരിപാടികൾക്കായി 28,00,000രൂപ, ആരോഗ്യ പരിപാടികൾക്കായി 18,00,000 രൂപ, വയോജനക്ഷേമ പ്രവർത്തനങ്ങൾക്കായി 12,00,000 രൂപയും, ശുചിത്വം, മാലിന്യ പരിപാലന പ്രവർത്തനങ്ങൾക്ക് വേണ്ടി 48,00,000 രൂപയും വനിതാ വികസനത്തിനായി 28,00,000 രൂപയും. പട്ടികജാതി ക്ഷേമത്തിനായി 20,00,000രൂപയും ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഹരിദസ് ബാബു, പി.എ. ജോസ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു സഹദേവൻ, ജെൻസൻ ജെയിസ് തുടങ്ങിയവർ സംസാരിച്ചു.

Related posts

ദേവാനന്ദ് അന്തരിച്ചു.

Sudheer K

വാടാനപ്പള്ളിയിൽ അംഗൻവാടി കലോത്സവം.

Sudheer K

കഴിമ്പ്രം ബീച്ചില്‍ ഇന്ന് ഡി 4 ഡാന്‍സ്

Sudheer K

Leave a Comment

error: Content is protected !!