പാവറട്ടി: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവറട്ടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ.വി നഫീസ ഉദ്ഘാടനം ചെയ്തു. രാഗേഷ് കണിയാംപറമ്പിൽ അധ്യക്ഷനായി. ടി.വി ഹരിദാസൻ, ഉഷ പ്രഭുകുമാർ, പി.എ രമേശൻ, വി.ജി സുബ്രഹ്മണ്യൻ, സി.ടി ബാബു, വി കെ ജോസഫ്, വി.ആർ മനോജ്, പി.എ മുഹമ്മദ് ഷാഫി,ആർ പി റഷീദ് മാസ്റ്റർ, പി എം ഡൊമിനി, സി.ഡി ജോസ്, ടി. ബാബു ആൻ്റണി. എന്നിവർ സംസാരിച്ചു.
previous post