വാടാനപ്പള്ളി: ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി വാടാനപ്പിള്ളി പോലീസിൻ്റെപട്രോളിംഗിനിടെ കഞ്ചാവുമായി ഒരാൾ പിടിയിൽ. പാടൂർ സ്വദേശി മമ്മസ്രായില്ലത്ത് വീട്ടിൽ ഹംസ (58) ആണ് പിടിയിലായത്. പുളിക്കക്കടവ് പാലത്തിനു സമീപം സംശയാസ്പദമായി കണ്ട് ഇയാളെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ലഭിച്ചത്. വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്.എം.. ശ്രീലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അലി എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.