News One Thrissur
Updates

മമ്മുട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ

പത്തനംത്തിട്ട: ശബരിമല ദർശനത്തിനിടയിൽ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി മോഹൻലാൽ. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ തന്റെ പ്രിയസുഹൃത്തിന്റെ പേരില്‍ വഴിപാട് നടത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മമ്മൂട്ടിയുടെ ആരോഗ്യനില മോശമാണെന്ന നിലയിൽ ചില അഭ്യൂഹങ്ങൾ വന്നിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയിരിക്കുന്നത്. ഗണപതി കോവിലില്‍നിന്ന് കെട്ട് നിറച്ചാണ് നടന്‍ മലകയറി തുടങ്ങിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.അതേസമയം മമ്മൂട്ടിയും മോഹൻലാലും ഏറെ വർഷങ്ങൾക്കിപ്പുറം ഒന്നിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രം സാമ്പത്തിക പ്രശ്നങ്ങൾ മൂലവും മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും നിർത്തിവെച്ചതായി അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും ഇതെല്ലാം നിര്‍മാതാക്കളില്‍ ഒരാളായ സലിം റഹ്മാന്‍ തള്ളിക്കളയുകയുണ്ടായി. മമ്മൂട്ടിക്കെതിരെയും സിനിമയ്‌ക്കെതിരെയും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന വേളയിൽ ഇത്തരം പ്രചരണങ്ങൾ മലയാള സിനിമയെ തകർക്കാൻ വേണ്ടിയാണെന്ന് സലിം റഹ്മാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

Related posts

ചാഴൂർ പള്ളിയിലെ ഊട്ടുതിരുന്നാളിന് കൊടിയേറി

Sudheer K

തൃശ്ശൂരിൽ മൂന്നിടത്ത് എടിഎം കവർച്ച: അരക്കോടിയിലധികം നഷ്ടമായി

Sudheer K

ബാലചന്ദ്രൻ വടക്കേടത്തിന് ജന്മനാട് വിട നൽകി.

Sudheer K

Leave a Comment

error: Content is protected !!