തൃശൂർ: വിയ്യൂരില്‍ മണ്ണുമാന്തി യന്ത്രത്തിന് തീയിട്ടു. പെരിങ്ങാവ് തൈക്കാട്ടില്‍ വിട്ടില്‍ ആന്റോയുടെ മണ്ണുമാന്തി യന്ത്രത്തിനാണ് തീയിട്ടത്. ത്യശൂര്‍ ഷൊര്‍ണ്ണൂര്‍ റോഡില്‍ വിയ്യൂര്‍ പാലത്തിന് സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജെസിബിയാണ് കത്തി നശിച്ചത്. സംഭവത്തില്‍ ഉടമ ആൻ്റോ നല്‍കിയ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കാളഴച്ച് രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. നാട്ടുകാരാണ് തീയിട്ട നിലയില്‍ ജെസിബി കണ്ടെത്തുന്നത്. പിന്നീട് ഉടമയെ വിവരമറിയിച്ചു. ആന്റോയെത്തുമ്പോഴേക്കും ജെസിബി ആളിക്കത്തുകയായിരുന്നു വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ത്യശൂരില്‍ നിന്നും എത്തിയ അഗ്നി രക്ഷ സേനയാണ് തീ പൂര്‍ണ്ണമായി അണച്ചത്. ജെസിബിയുടെ ഡ്രൈവിംഗ് സീറ്റ് അടക്കമുള്ളവ പൂര്‍ണ്ണമായി കത്തി നശിച്ചു. തീ വേഗം അണച്ചത് കൊണ്ട് ഒഴിവായത് വലിയ തീ പിടത്തം. ആക്രി കടയുടെ സമീപത്താണ് ജെസിബി നിര്‍ത്തിയിട്ടിരുന്നത് എന്തോ ദ്രാവകം ഒഴിച്ചാണ് തീ കൊളുത്തിയിരിക്കുന്നത്. തീ പടര്‍ന്ന് സമീപത്തെ ആക്രി കടയിലേക്ക് വ്യാപിച്ചല്‍ വന്‍ അഗ്നിബാധ തന്നെ ഉണ്ടാകുമായിരുന്നു. ഇതിനു സമീപം നിരവധി കച്ചവട സഥാപനങ്ങളും കാര്‍ ഷോറൂമും പ്രവർത്തിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് ചോദ്യം ചെയ്യുതു വരുന്നു ആന്റേയുടെ വീയ്യുരിലുള്ള വീട്ടില്‍ വാടകയക്ക് ചിലര്‍ താമസിച്ചിരുന്നു അവരെ കോടതി ഉത്തരവിലൂടെ ഒഴിപ്പിച്ചിരുന്നു അവര്‍ ആണോ സഭവത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച്നടത്തിയ അന്വേഷണത്തില്‍ ചില നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഒല്ലൂര്‍ എസിപി, വിയ്യൂര്‍ എസ് എച്ച് ഒ എന്നിവരുടെ നേത്യത്വത്തില്‍ ആണ് അന്വേഷണം പുരോഗമിക്കുന്നത്.