News One Thrissur
Updates

സ്വർണ്ണവില കുതിക്കുന്നു; ഒരു പവന് 66320 രൂപ.

കൊച്ചി: സംസ്ഥാനത്ത് 66,000 തൊട്ട സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 320 രൂപ വർധിച്ച് 66,320ലേക്ക് ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Related posts

പാലയൂർ ജാഗരണ പദയാത്രകൾക്ക് തുടക്കമായി

Sudheer K

സുധാകരൻ അന്തരിച്ചു.

Sudheer K

ധന്യ മോഹൻ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഢംബരത്തിനും : മണപ്പുറം തട്ടിപ്പിൽ പൊലീസിൻ്റെ വെളിപ്പെടുത്തൽ

Sudheer K

Leave a Comment

error: Content is protected !!