കാഞ്ഞാണി: കാർഷിക – മൃഗ സംരക്ഷണ മേഖലയ്ക്കും ഭവന നിർമ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകികൊണ്ടുള്ള മണലൂർ ഗ്രാമപഞ്ചായത്തിൻ്റെ 2025 – 26 വർഷത്തേക്കുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന സേവ്യർ അവതരിപ്പിച്ചു. പ്രസിഡൻ്റ് സൈമൺ തെക്കത്ത് അധ്യക്ഷത വഹിച്ചു. 35,37,67,934 രൂപ വരവും 32,28,85,834 രൂപ ചെലവും 30582100 രൂപ നീക്കിയിരിപ്പും കണക്കാക്കുന്ന ബജറ്റിൽ കാർഷിക മേഖലക്ക് 92,02,039 രൂപയും മൃഗ സംരക്ഷണ മേഖലക്ക് 37,54,039 രൂപയും ഭവന നിർമ്മാണത്തിന് 5 കോടി രൂപയും വകയിരുത്തി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിഷ സുരേന്ദ്രൻ, പുഷ്പ വിശ്വംഭരൻ, ജിൻസി തോമസ് പഞ്ചായത്ത് മെമ്പർമാർ ആസൂത്രണ സമിതി ഉപാധ്യക്ഷൻ റോബിൻ വടക്കേത്തല, പഞ്ചായത്ത് സെക്രട്ടറി, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.