പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള താന്ന്യം മൃഗാശുപത്രിയിൽ ഒരു മാസക്കാലമായി ഡോക്ടറുടെ സേവനം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൃഗാശുപത്രിക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മൃഗാശു പത്രിയിൽ ഡോക്ടറെ നിയമിക്കുക, ഗ്രാമ പഞ്ചായത്തിന്റെയും, മൃഗസംരക്ഷണ വകുപ്പിന്റെയുംകെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. ക്ഷീര കർഷകരും, മൃഗങ്ങളെ വളർത്തുന്നവരും ഏറെ ബുദ്ധിമുട്ടിലാണ് മറ്റു സ്ഥലങ്ങളിൽ ചികിത്സ തേടേണ്ട അവസ്ഥയാണ് നിലവിൽ,പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് ക് നേതൃത്വം നൽകുമെന്ന് യോഗം ശക്തമായ മായ താക്കീത് നൽകി. നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈ.പ്രസിഡന്റ് വി.കെ സുശീലൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് ട്രഷറർ വി.കെ.പ്രദീപ്, നാട്ടിക ബ്ലോക്ക് വൈ.പ്രസിഡന്റുമാരായ ആന്റോ തൊറയൻ, രാമൻ നമ്പൂതിരി കോൺഗ്രസ്സ് നേതാക്കളായ കെ.എൻ. വേണുഗോപാൽ, ലൂയീസ് താണിക്കൽ, ജോസഫ് തേയ്ക്കാനത്ത് നിസ്സാർ കുമ്മം കണ്ടത്ത്, ഇ.എം. ബഷീർ എന്നിവർ പ്രസംഗിച്ചു.
previous post