ചേർപ്പ്: കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക. സമരക്കാർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തായംകുളങ്ങരസെന്ററിൽ കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നേതൃത്വത്തിൽ സമര സംഗമം നടത്തി. ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ശിവദാസ് മ oത്തിൽ അധ്യക്ഷനായി.സംസ്ഥാന കേറയിൽ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി മിനി കെ. ഫിലിപ്പ് മുഖ്യപ്രസംഗം നടത്തി. പ്രൊഫസർ കുസുമം ജോസഫ്, ഡോക്ടർ പി.എസ് ബാബു, വി.എസ് ഗിരീശൻ പ്രവീൺ ചെറുവത്ത്, എം സുജിത്ത് കുമാർ, വി.ഐ ജോൺസൺ,പ്രിയലത പ്രസാദ്, സി.ആർ ഉണ്ണികൃഷ്ണൻ എ.എം. സുരേഷ്, ധന്യ സുനിൽ, സി.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
previous post