കയ്പമംഗലം: പോലീസ് സ്‌റ്റേഷനിലേയ്ക്ക് കോൺഗ്രസ് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കണ്ടാലറിയാവുന്ന 22 പേര്‍ക്കെതിരെയാണ് കേസ്. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബുധനാഴ്ച രാവിലെയാണ് മാര്‍ച്ച് നടത്തിയത്. അതേ സമയം പോക്സോ കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും സി പി എം ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
next post