കയ്‌പമംഗലം: വഞ്ചിപ്പുര ബീച്ചിൽ കടലാമയുടെ ജഡം കരയ്ക്കടിഞ്ഞു. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കടലാമയുടെ ജഡം കണ്ടത്. ബിച്ചിലെത്തിയ സന്ദർകശരാണ് ജഡം തിരമാലയോടെപ്പാം കരയിലേയ്ക്ക് കയറിയ നിലയിൽ കണ്ടത്. ബോട്ടുകളുടെയോ വലിയ വള്ളങ്ങളുടേയോ എൻജിൻ ഭാഗം ദേഹത്ത് തട്ടി പരിക്കേറ്റ് ചത്തശേഷം കരയ്ക്കടിഞ്ഞതാകാമെന്നാണ് കരുതുന്നത്. കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിലും ഏതാനും മാസം മുമ്പ് സമാനരീതിയിൽ കടലാമയുടെ ജഡം കരയ്ക്കടിഞ്ഞിരുന്നു.