പാവറട്ടി: സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ മരണതിരുനാൾ ആചരണത്തിന് വൻ ഭക്തജനപ്രവാഹം. ഇന്ന് രാവിലെ പത്ത് മണിയ്ക്കുള്ള മരണത്തിരുനാൾ റാസകുർബ്ബാനയ്ക്ക് കത്തോലിക്ക സഭ ഡയറക്ടർ ഫാ.ബിൽജു വാഴപ്പിള്ളി മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.ബെന്നി കിടങ്ങൻ സന്ദേശം നൽകി. ഫാ.ജോൺ പുത്തൂർ സഹകാർമ്മികനായി. ദിവ്യബലിക്കുശേഷം കുട്ടികൾക്ക് ചോറൂണ്, അടിമ ഇരുത്തൽ, ലില്ലിപ്പൂവ് സമർപ്പണം എന്നിവ ഉണ്ടായി. തിരുനാൾ ഊട്ടിന് അരലക്ഷം പേർക്ക് ചോറ്, സാമ്പാർ, തോരൻ, സ്പെഷ്യൽ ചെത്ത് മാങ്ങ അച്ചാർ, പപ്പടം, പഴം, പായസം, ശർക്കര വരട്ടി, കായവറവ് എന്നിങ്ങനെ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയത്.തീർത്ഥകേന്ദ്രം റെക്ടർ ഫാ.ആന്റണി ചെമ്പകശ്ശേരി, സഹ വികാരിമാരായ ഫാ.ഗോഡ്‌വിൻ കിഴക്കൂടൻ,ഫാ.ലിവിൻ കുരുതുകുളങ്ങര, ട്രസ്റ്റിമാരായ പിയൂസ് പുലിക്കോട്ടിൽ, കെ.ജെ.വിൻസെൻ്റ്, ഒ.ജെ.ഷാജൻ, വിത്സൻ നീലങ്കാവിൽ, കൺവീനർ ഡേവിസ് തെക്കേക്കര, സേവിയർ അറയ്ക്കൽ, സി.വി.സേവിയർ, എൻ.ജെ.ലിയോ, സി.ജെ.ജോണി, സുബിരാജ് തോമസ്, കെ.ഒ.ബാബു, ഒ.എം.ഫ്രാൻസിസ്, ജോൺ അറയ്ക്കൽ, സി.ജെ.റാഫി, റാഫി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി.
previous post