കുന്നംകുളം: ശിരീരികമായ അസ്വസ്ഥതകളെതുടർന്ന് ആശുപത്രിയിലെത്തിച്ച മലയാളി മരിച്ചു. തൊഴിയൂർ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം സ്വദേശി ജലീൽ (51) ആണ് റിയാദ് മലസിലെ നാഷനൽ കെയർ ആശുപത്രിയിൽ ഹൃദയാഘാതംമൂലം മരിച്ചത്. താമസസ്ഥലത്തുവെച്ചാണ് ശാരീരികമായ പ്രയാസങ്ങൾ നേരിട്ടത്. ഉടൻ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ബുധനാഴ്ച പുലർച്ച ഒന്നോടെയാണ് മരണം. 10 വർഷത്തോളമായി റിയാദ് സുലൈയിൽ സ്പെയർ പാട്സ് കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്നു. പരേതനായ കുഞ്ഞുമുഹമ്മദാണ് പിതാവ്. മാതാവ്: മുംതാസ്, ഭാര്യ: ഷെമീന. മക്കൾ: നിദ, നസ്രിൻ.