News One Thrissur
Updates

ചാഴൂർ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷനും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിച്ചു 

ചാഴൂർ: ഗ്രാമപഞ്ചായത്തും കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷനും സംയുക്തമായി തൊഴിൽ മേള കണക്ട് ‘ 25 ചാഴൂർ കമ്മ്യൂണിറ്റി ഹാളിൽ ചാഴൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌, കെ.എസ്. മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു നടന്നു. ചാഴൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അമ്പിളി സുനിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, ഡോ. യു.സലിൽ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ.കെ. പ്രസാദ്, ചാഴൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ എൻ. എൻ ജോഷി, ചാഴൂർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. കെ. ഷണ്മുഖൻ, ചാഴൂർ കുടുംബശ്രീ ചെയർപേഴ്സൺ സുധാദേവി, ചാഴൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോയ്‌സി വർഗീസ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി അമൃത കുമാരി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ എ.കെ. വിനീത എന്നിവർ സംസാരിച്ചു. 250 ഉദ്യോഗാർഥികളും 20 തൊഴിൽ ദാതാക്കളും പങ്കെടുത്തു.132 പേരെ വിവിധ കമ്പനികളിലേക്കായി ഷോർട്ലിസ്റ്റ് ചെയ്തു.

Related posts

മൊയ്തീൻ അന്തരിച്ചു

Sudheer K

രാധ അന്തരിച്ചു.

Sudheer K

എറവ്  കപ്പൽ പള്ളിയിൽ സൗജന്യ റോസാപ്പൂവ് വിതരണം വെള്ളിയാഴ്ച.

Sudheer K

Leave a Comment

error: Content is protected !!