തൃപ്രയാർ: നാട്ടിക ബീച്ചിലെയും പഞ്ചായത്തിലെ വിവിധ ഇടങ്ങളിലേയും ഹൈമാസ്റ്റ് ലൈറ്റുകളും സ്ട്രീറ്റ് ലൈറ്റുകളും കത്താത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി നാട്ടിക ബീച്ചിലെ ഹൈമാസ്റ്റിൽ റീത്ത് വച്ചു പ്രതിഷേധിച്ചു. അഡ്വ സുനിൽ ലാലൂർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.മത്സ്യ തൊഴിലാളി കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് ബാബു പനക്കൽ അധ്യക്ഷത വഹിച്ചു, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം സിദ്ദിഖ്, നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ,എൻ സിദ്ധപ്രസാദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.സി ജയപാലൻ, പി.കെ നന്ദനൻ നാട്ടിക ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്,ഒന്നാം വാർഡ് മെമ്പർ കെ.ആർ ദാസൻ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഹന ബിനീഷ്, പുഷ്പ കുട്ടൻ, പി.വി സഹദേവൻ എന്നിവർ സംസാരിച്ചു. മോഹൻദാസ് പുലാക്കപറമ്പിൽ, കണ്ണൻ പനക്കൽ, മുരളി, പി.കെ മോഹനൻ, കുട്ടൻ ഉണ്ണിയാരം പുരക്കൽ, ഷിബു, സ്കന്ദരാജ് നാട്ടിക, ജയരാമൻ അണ്ടേഴത്ത്, രഘുനാഥ് നായരുശേരി,തുടങ്ങിയവർ പങ്കെടുത്തു.
previous post