News One Thrissur
Updates

തളിക്കുളത്ത് എസ് സി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു.  

തളിക്കുളം: ഗ്രാമപഞ്ചായത്ത് 2024 -25 ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്സി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ അനിത ടീച്ചർ അധ്യക്ഷത വഹിച്ചു. ബിരുദവും, ബിരുദാനന്തര ബിരുദവും, പ്രൊഫഷണൽ കോഴ്സുകളും പഠിക്കുന്ന 30 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് 3 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്ത് 3 ലക്ഷത്തി അറുപതിനായിരം രൂപയുമടക്കം 6,60000/- ( ആറ് ലക്ഷത്തി അറുപതിനായിരം ) രൂപയാണ് പദ്ധതി വിഹിതം. തളിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, വാർഡ് മെമ്പർമാരായ ഐ.എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സി.കെ.ഷിജി, കെ.കെ സൈനുദ്ദീൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിന്നി അറയ്ക്കൽ, അസിസ്റ്റന്റ് സെക്രട്ടറി സി. ജി. തങ്ക, സാക്ഷരത പ്രേരക് എം.ആർ.മിനി. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

Related posts

അരിമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ അവാർഡ് ഡേ ആഘോഷിച്ചു. 

Sudheer K

പഴുവിൽ മോഷ്ടിച്ച ബൈക്കുമായി പോകുന്നത് കണ്ട് തടഞ്ഞ ഉടമയെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ മോഷണ സംഘത്തിലെ ഒരാൾ പിടിയിൽ.

Sudheer K

ആനയോട്ടത്തിൽ ഒമ്പതാം തവണയും കൊമ്പൻ ഗോപികണ്ണൻ ജേതാവായി

Sudheer K

Leave a Comment

error: Content is protected !!