മുല്ലശേരി: പഞ്ചായത്തിൽ റോഡ്, പാർപ്പിടം, കുടിവെള്ള പദ്ധതികൾക്ക് ഉൗന്നൽ നൽകി ബജറ്റ് വൈസ് പ്രസിഡന്റ് കെ.പി.ആലി അവതരിപ്പിച്ചു. ബാലസൗഹൃദ ബജറ്റ് ക്ഷേമകാര്യ ചെയർപഴ്സൻ മിനി മോഹൻദാസ് അവതരിപ്പിച്ചു. സമഗ്ര കാർഷിക വികസനം, ആർട്സ് ആൻഡ് സ്പോർട്സ് അക്കാദമി, കാട്ടുപന്നികളെ അകറ്റാൻ സൗരോർജ വേലി, തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ ഷെൽറ്റർ സംവിധാനം, കുട്ടികൾക്കായി കോൾപാടത്ത് പാർക്ക്, വാന നിരീക്ഷണം, നാടൻ മാന്തോപ്പ്, ഇക്കോ ടൂറിസം, കോൾ ബണ്ടുകളിൽ പൂക്കൃഷി, ആട് ഗ്രാമം, മില്ലറ്റ് കൃഷി, ഒൗഷധസസ്യ തോട്ടം എന്നിവയാണ് ബജറ്റിലെ മറ്റ് പ്രധാന പദ്ധതികൾ. 41.35 കോടി രൂപ വരവും 40.95 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ,മിനി മോഹൻദാസ്,ശ്രീദേവി ഡെവീസ്,ഷീബ വേലായുധൻ, ക്ലൈമറ്റ് ഫ്രാൻസിസ്,ടിജി പ്രവീൺ,സജിത്ത് എൻ.എസ്. കൊച്ചു’ശ്രീദേവി ജയരാജ്,സബിത ചന്ദ്രൻ, എന്നിവർ സംസാരിച്ചു.