ചേർപ്പ്: ബ്ലോക്ക് പഞ്ചായത്ത് 2025- 26 സാമ്പത്തിക വർഷത്തെ ബജറ്റ് ധനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സോഫി ഫ്രാൻസിസ് അവതരിപ്പിച്ചു. ഉൽപാദന മേഖലയ്ക്ക് മുൻഗണന നൽകിയ ബജറ്റിൽ . അടിസ്ഥാന ജനവിഭാഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും സ്വയംതൊഴിൽ സംരംഭകർക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകി ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഭിന്നശേഷിക്കാരുടെയും വൃദ്ധജനങ്ങളുടെയും കുട്ടികളുടെയും വനിതകളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിനും ബജറ്റ് തീരുമാനിച്ചു. ഇരുപത്തി മൂന്ന് ലക്ഷത്തി പന്ത്രണ്ടായിരത്തി എഴുനൂറ്റി രണ്ട് രൂപ വരവും ,എട്ടു കോടി തൊണ്ണൂറ്റി എട്ട് ലക്ഷത്തി അമ്പതിനായിരത്തി ഇരുന്നൂറ്റി അറുപത്തിരണ്ട് രൂപയും എട്ടു കോടി എഴുപത്തി ഒന്ന് ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരത്തി നാനൂറ്റി മുപ്പത് രൂപയും കിഴിച്ച് ഇരുപത്തിഏഴ്ലക്ഷത്തി ഇരുപതിനായിരത്തി എണ്ണറ്റി മുപ്പത്തി രണ്ട് രൂപ മിച്ചം ബജറ്റിലുണ്ട് ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കായി 43 ലക്ഷത്തി ഇരുപത്തി ഏട്ടായിരത്തി തൊള്ളയിരത്തി നാല്പത് രൂപയും, കിടപ്പ് രോഗികൾക്കുള്ള പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി പത്തു ലക്ഷത്തി അമ്പത്തി ഒന്നായിരത്തി അറുനൂറ്റി അമ്പത് രൂപയും ബ്ലോക്ക് പരിധിയിലെ ജനങ്ങളുടെആവശ്യം പരിഗണിച്ച് ഡയപ്പറുകളുടെ സംസ്കരണം നടത്തുന്നതിനായി ഡയപ്പർ ഡിസ്ട്രോയർ യൂണിറ്റ് നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തുകളുടെയും വിഹിതം കൂടി ഉപയോഗപ്പെടുത്തി 60 ലക്ഷം രൂപയും ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഭിന്നശേഷി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 78 ലക്ഷത്തി എഴുപത്തിനാലായിരത്തി എണ്ണൂറ്റി നാല്പതു രൂപയും അതിദാരിദ്ര്യ പദ്ധതികൾക്കായി ആറ് ലക്ഷം രൂപയും, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നാലു പഞ്ചായത്തുകളിലും വാട്ടർകീയോസ്ക്ക് സ്ഥാപിക്കുന്നതിനായി 18 ലക്ഷത്തിതൊണ്ണൂറ്റി അയ്യായിരത്തി അറുനൂറു രൂപയും വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെറിൻ ജോസ്, ഹസീന അക്ബർ ജെറി ജോസഫ്, സെക്രട്ടറി അനീഷ് അവിണിശ്ശേരി, പാറളം, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഹരി സി നരേന്ദ്രൻ, മിനി വിനയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.ജി വനജകുമാരി, ഷീന പറ യങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.