News One Thrissur
Updates

മതിലകത്ത് സ്വകാര്യ ബസ്സ് ബൈക്കിലും ഇലക്ട്രിസിറ്റി പോസ്റ്റിലും ഇടിച്ച് അപകടം

മതിലകം: ദേശീയപാതയിൽ സ്വകാര്യ ബസ്സ് ബൈക്കിലും ഇലക്ട്രിസിറ്റി പോസ്റ്റിലും ഇടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റും. മതിലകം പഞ്ചയത്തോഫീസിന് സമീപം ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലോടുന്ന രാമപ്രിയ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ യാത്രക്കാർ കുറവായിരുന്നതിനാൽ കൂടുതൽ അപായമില്ല. ബൈക്ക് യാത്രക്കാരനായ ബേബിയെയും കൂടെയുണ്ടായിരുന്ന കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇലക്ട്രിസിറ്റി പോസ്റ്റും ലൈനുകളും തകർന്നിട്ടുണ്ട്.

Related posts

പുത്തൻപീടിക മുറ്റിച്ചൂർ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. 

Sudheer K

സ്റ്റേഷനിൽ തലകറങ്ങി വീണ പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ തയാറായില്ല: പാവറട്ടി എസ്എച്ച്ഒക്ക് സ്ഥലം മാറ്റം.

Sudheer K

സ്കൂട്ടറിൽ മദ്യവില്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി

Sudheer K

Leave a Comment

error: Content is protected !!