News One Thrissur
Updates

നാട്ടികയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം തേടി പഞ്ചായത്തിന് മുന്നിൽ കാലിക്കുടം ഉടച്ച് കോൺഗ്രസിൻ്റെ പ്രതിഷേധ സമരം.  

തൃപ്രയാർ: നാട്ടിക പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന വാർഡുകളിൽ എത്രയും പെട്ടന്ന് കുടിവെള്ളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക ഗ്രാമപഞ്ചായത്തിന് മുന്നിൽ കാലിക്കുടമുടച്ച് പ്രതിഷേധ സമരവും ധർണ്ണയും സംഘടിപ്പിച്ചു, പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ് ഉദ്ഘാടനം ചെയ്തു, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം സിദ്ദിഖ് അധ്യക്ഷത വച്ചു, ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റു പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി, ഡിസിസി ജനറൽ സെക്രട്ടറി സുനിൽ ലാലൂർ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി.വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.എൻ സിദ്ധ പ്രസാദ്, സിജി അജിത് കുമാർ, ടി.വി ഷൈൻ,സി എസ് മണികണ്ഠൻ, പി.സി മണികണ്ഠൻ, കെ.വി സുകുമാരൻ,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ ബിന്ദു പ്രദീപ്,ശ്രീദേവി മാധവൻ,പഞ്ചായത്ത് അംഗങ്ങളായ കെ.ആർ ദാസൻ, മധു അന്തിക്കാട് എന്നിവർ സംസാരിച്ചു, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ബാബു പനക്കൽ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഹന ബിനീഷ്, പി കെ നന്ദനൻ, സുധി ആലക്കൽ, പി വി സഹദേവൻ, സൈനബ, മോഹൻദാസ് പുലാക്ക പറമ്പിൽ, കണ്ണൻ പനക്കൽ, ഷിബു, ഭാസ്കരൻ അന്തിക്കാട്ട്, മണികണ്ഠൻ ഗോപുരത്തിങ്കൽ, ജയരാമൻ അണ്ടെഴത്ത്, എം വി ജയരാജൻ, രഘുനാഥ് നായരുശ്ശേരി, മുരളി പനക്കൽ, വേണുഗോപാൽ, മുരളി, കൃഷ്ണകുമാർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Related posts

ടെലിഫോൺ നിരക്ക് വർദ്ധനവ്: ഡിവൈഎഫ്ഐയുടെ യുവജന പ്രതിഷേധം.

Sudheer K

യുണീക്ക് തണ്ടപ്പര്‍ സിസ്റ്റം നിലവില്‍ വരുന്നു: മന്ത്രി കെ. രാജന്‍

Sudheer K

യുവതിയെ കബളിപ്പിച്ച് 15 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!