തളിക്കുളം: ഗ്രാമപഞ്ചായത്ത് 2024- 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം കുടുംബരോഗ്യ കേന്ദ്രത്തിൽ സോളാർ പാനലും സോളാർ ലൈറ്റും സ്ഥാപിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഊർജ്ജ സംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ട് കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ സ്വയം ഉല്പാദിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടിയാണ് സോളാർ പാനൽ സ്ഥാപിച്ചത്. ഇതുവഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ വൈദ്യുതി ചാർജ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. 5 ലക്ഷം രൂപയുടെ സോളാർ പാനലും, 2 ലക്ഷം രൂപയുടെ സോളാർ ലൈറ്റുമാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, വാർഡ് മെമ്പർമാരായ ഐ. എസ് അനിൽകുമാർ, സി.കെ. ഷിജി, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് മുജീബ്, സി.ഐ സീനത്ത് ബീവി സി. ഐ എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥരായ കെ.ബി.രമ്യ. ടി.എസ്. സബീന. ഒ പ്രിയ. ക്രിസ്റ്റി ലോറൻസ്. കെ, വി.എ.വിശാൽ. ടി.എ. തസ്‌ലീമത്ത്, ആശ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു.