എടമുട്ടം: റസിഡൻസ് അസോസിയേഷനും എടമുട്ടം സെൻട്രൽ മസ്ജിദുമായി സഹകരിച്ചുകൊണ്ട് മാനവ മൈത്രി സംഗമം, ഇൻറർഫെയ്ത്ത് സെമിനാർ, ഇഫ്താർ വിരുന്ന് എന്നിവ നടത്തി. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് സുചിന്ദ് പുല്ലാട്ട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഡോ.ഷാജി ദാമോദരൻ,വൈസ് പ്രസിഡൻ്റ് സീന മണികണ്ഠൻ, എഴുത്തുകാരനും പ്രഭാഷകനുമായ സ്വാമി.ദേവ ചൈതന്യ, പി.എ ഉമ്മർ ബാഖവി, എടമുട്ടം ക്രിസ്തുരാജ് ദേവാലയം വികാരി ഫാ.ജിബിൻ നായത്തോടൻ, തളിക്കുളം ബ്ലോക്ക് മെമ്പർ വസന്ത ദേവലാൽ, വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ മണി ഉണ്ണികൃഷ്ണൻ, കോർവ ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ദീരജ്, കെ.ജെ. ക്ലെമന്റ് ഗോപി ഞാറ്റുവെറ്റി, കെ.ടി. ജോൺസൺ, സി.സി. സുഖദിയ, മുഹമ്മദ് ബഷീർ, ബെന്നി ആലപ്പാട്ട്, സെൻട്രൽ മസ്ജിദ് പ്രസിഡൻ്റ് മുഹമ്മദ് നിസാർ, സെക്രട്ടറി ഹുസൈൻ മാസ്റ്റർ, പി.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.