ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തത്തിനുള്ള തുണി ഒരുക്കി തുടങ്ങി. തിരുപ്പൂരില്‍ നിന്നും കൊണ്ടു വന്ന ഇരുന്നൂറ് കിലോ തുണി മന്ദാരകടവിൽ വെച്ച് പുഴുങ്ങി അലക്കുന്ന പണികളാണ് ആരംഭിച്ചത്. ഇത്തരം തുണികൾ ഉപയോഗിച്ചു ഉണ്ടാക്കുന്ന കൈപ്പന്തങ്ങൾ കൂടുതൽ തെളിമയോടെ കൂടുതൽ സമയം കത്തും. തുണികൾ ക്ഷേത്രമുറ്റത്തിട്ട് ഉണക്കി സൂക്ഷിക്കും. ആറാട്ടുപുഴ ഉത്സവാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ നൂറോളം യുവാക്കളാണ് കൈപ്പന്തം തുണി ഒരുക്കുന്നതിന് നേതൃത്വം നൽകിയത് പൂരത്തിന് മുൻപ് ഊരകം എം.എസ്. ഭരതന്റെ നേതൃത്വത്തിൽ ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയിൽ കൈപ്പന്തങ്ങളുടെ ഒരുക്കങ്ങൾ ആരംഭിക്കും