News One Thrissur
Updates

സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതി:പുരസ്കാര വിതരണം നടത്തി.

തളിക്കുളം: ഗ്രാമപഞ്ചായത്തും തൃശൂർ ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഭരണഘടന ചുമരും, ശുചിത്വ ആരോഗ്യ വിദ്യാലയ പുരസ്കാര വിതരണവും നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിക്കായി 1 ലക്ഷം രൂപയാണ് പഞ്ചായത്ത് വിഹിതം. എല്ലാ വിദ്യാലയങ്ങളിലേക്കും ഭരണഘടന ചുമരിനായി 40000 രൂപയും, ശുചിത്വ ആരോഗ്യ വിദ്യാലയം പുരസ്കാര വിതരണത്തിനായി 15000 രൂപയുമാണ് ചിലവഴിച്ചത്. ഏറ്റവും മികച്ച വിദ്യാലയങ്ങളായ എസ്എൻവിയുപി സ്കൂൾ തളിക്കുളം, ജിഎംഎൽപി നോർത്ത് സ്കൂൾ തളിക്കുളം എന്നിവയ്ക്ക് പ്രത്യേക പുരസ്കാരം നൽകി. മറ്റ് സ്കൂളുകൾക്ക് 7 ഇനങ്ങൾ അടങ്ങുന്ന കാർഷിക ആവശ്യത്തിനായുള്ള ടൂൾ കിറ്റുകളും വിതരണം ചെയ്തു. സമേതം വിജ്ഞാനോത്സവതിന് 10000 രൂപയും, അനന്യസമേതം ജെൻഡർ വിദ്യാഭ്യാസ പരിപാടിക്ക് രണ്ട് ക്യാമ്പുകൾ നടത്തുന്നതിനായി 20000 രൂപയും, കുട്ടികളുടെ വ്യക്തിത്വവികാസ ശില്പശാലയ്ക്കായി 15000 രൂപയും ചിലവഴിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ ഷിജി സി കെ, സന്ധ്യാ മനോഹരൻ, നിർവഹണ ഉദ്യോഗസ്ഥ ജിജ ടീച്ചർ, CRCC കോഡിനേറ്റർമാരായ അനീഷ ടീച്ചർ, പ്രീത ടീച്ചർ,മറ്റു സ്കൂളുകളിലെ അധ്യാപകർ, പിടിഎ, എംപിടിഎ ഭാരവാഹികൾ, വിദ്യാർത്ഥികളും, രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Related posts

മഴയിൽ ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു.

Sudheer K

സരള അന്തരിച്ചു

Sudheer K

സ്ത്രീയെ ആക്രമിച്ച് മാല കവർന്നു

Sudheer K

Leave a Comment

error: Content is protected !!