News One Thrissur
Updates

കൊടുങ്ങല്ലൂർ ഭരണി: കോഴിക്കല്ല് മൂടൽ ഇന്ന്

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ കോഴിക്കല്ല് മൂടൽ ചൊവ്വാഴ്ച നടക്കും. രാവിലെ 11ന് ഉച്ചപൂജക്ക് ശേഷം പാരമ്പര്യ അവകാശികളായ വടക്കേ മലബാറിലെ തച്ചോളി തറവാട്ടുകാരും കൊടുങ്ങല്ലൂർ ഭഗവതി വീട്ടുകാരും ചേർന്ന് ചടങ്ങുകൾ നിർവഹിക്കും. ക്ഷേത്രത്തിന്റെ വടക്കേനടയിൽ ദീപസ്തംഭത്തിന് സമീപമുള്ള രണ്ടു കല്ലുകൾ കുഴിയെടുത്ത് മൂടി മണൽത്തിട്ട രൂപപ്പെടുത്തി അതിൽ ചുവന്ന പട്ടു വിരിക്കും. അതിൽ കോഴികളെ സമർപ്പിക്കുന്നതാണ് കോഴിക്കല്ല് മൂടൽ ചടങ്ങ്. കോഴിക്കല്ല് മൂടൽ കഴിയുന്നതോടെ ക്ഷേത്രാങ്കണത്തിലേക്ക് ഭക്തരുടെ വരവ് തുടങ്ങും. പള്ളിവാളുകൾ കൈയിലേന്തിയ കോമരങ്ങളുടെ നേതൃത്വത്തിലായിരിക്കും ഭക്തസംഘങ്ങളുടെ വരവ്. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നായിരിക്കും വലിയ തോതിലുള്ള ഭക്തപ്രവാഹം.

കാളി-ദാരിക യുദ്ധം തുടങ്ങിയതിനെ സൂചിപ്പിക്കുന്നതാണ് കോഴിക്കല്ല് മൂടൽ ചടങ്ങ് എന്നാണ് വിശ്വാസം. എടമുക്ക് മൂപ്പൻമാർ ക്ഷേത്രത്തിലെ ആൽമരങ്ങളിലും നടപ്പന്തലിലും വേണാടൻ കൊടികൾ ഉയർത്തും. ശ്രീകുരുംബ ഭഗവതി ക്ഷേത്രം ഉപദേശക സമിതിയും അന്നദാന സമിതിയും സംയുക്തമായി ഭരണിക്കാവിൽ എത്തുന്ന ഭക്തർക്കായി നടത്തുന്ന അന്നദാന മഹായജ്ഞ‌ത്തിനുള്ള ഒരുക്കങ്ങളും സജീവമായി തുടരുകയാണ്. 31നാണ് ഭരണി മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ കാവുതീണ്ടൽ

Related posts

ശ്രീനിവാസൻ അന്തരിച്ചു

Sudheer K

പെരിങ്ങോട്ടുകരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മുറ്റിച്ചൂർ സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്.

Sudheer K

വലപ്പാട് പഞ്ചായത്ത് ബജറ്റ്: പാർപ്പിടത്തിനും മാലിന്യ നിർമാർജനത്തിനും മുൻഗണന 

Sudheer K

Leave a Comment

error: Content is protected !!